Top Stories
അഞ്ചു പഞ്ചായത്തിൽ ഒറ്റദിവസം നൂറിലേറെ രോഗികൾ ; മലപ്പുറം നഗരസഭയിൽ 354 പേർക്ക് കോവിഡ്
May 12, 2021

12/05/2021


മലപ്പുറം: ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ന് അഞ്ച് പഞ്ചായത്തുകളിൽ നൂറിലേറെയാണ് രോഗികളുടെ എണ്ണം തിരുവാലി 154, മാറഞ്ചേരി 133, വണ്ടൂര്‍ 113,
തവനൂര്‍ 108, അങ്ങാടിപ്പുറം 101 എന്നിവയാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകൾ. മലപ്പുറം നഗരസഭയിൽ മാത്രം 354 പേർക്കം ഇന്ന് രോഗം കണ്ടെത്തി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയ തോതിൽ ഉയരുന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.

ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇന്ന്
5,388 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം രോഗബാധിതരാകുന്നവരുടെ എണ്ണം 5,000 കടക്കുന്നത്.  പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. 39.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണമാണ് ബുധനാഴ്ചയും കൂടുതല്‍. ഇത്തരത്തില്‍ 5,185 പേര്‍ക്കാണ് രോഗബാധ. 128 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 74 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Share this post: