Exclusive News
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

മലപ്പുറം : മലപ്പുറം എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് കോ.ഓപ്പറേറ്റീവ്  സൊസൈറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എ പി അനില്‍കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. സഹകാരികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. കെ. കെ. രാജേഷിനെ ചടങ്ങില്‍ ആദരിച്ചു. സംഘം പ്രസിഡന്റ് കെ ഹാരിസ് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍മാരായ കെ വി മനോജ് കുമാര്‍, സി കെ പൗലോസ്, എ പി പ്രമേഷ്, എ പി ശങ്കരന്‍, ജിതേഷ് , ബീന, ഗോവിന്ദന്‍ നമ്പൂതിരി പ്രസംഗിച്ചു

Share this post: