ഇലക്ഷന് പ്രചരണ ഭാഗമായി മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി കേക്ക് കോമ്പിറ്റീഷന് സംഘടിപ്പിച്ചു. രുചിമേളം എന്ന പേരില്‍ നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 40 ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പി.ഉബൈദുള്ള എം.എല്‍.എ രുചിമേളം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫെബിന് കളപ്പാടന്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി നൗശാദ് മണ്ണിശ്ശേരി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.മുസ്തഫ, സെക്രട്ടറി പി.എ സലാം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫല്‍ കോഡൂര്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ബാവ വിസപ്പടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലീന ടീച്ചര്‍, വനിതാ ലീഗ് ഭാരവാഹികളായ അഡ്വ.റജീന, അഡ്വ.റിന്‍ഷ റഫീഖ്, എം.എസ്.എഫ് ഭാരവാഹികളായ ഫാരിസ് പൂക്കോട്ടൂര്‍, ജസീല്‍ പറമ്പന്‍, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ പ്രസംഗിച്ചു. ഭാരവാഹികളായ കെ.പി സവാദ് മാസ്റ്റര്‍, എ.പി ശരീഫ്, ഹുസൈന് ഉള്ളാട്ട്,
ബാസിഹ് മോങ്ങം, സൈഫു വല്ലാഞ്ചിറ, എസ്.അദ്നാന്, സലാം വളമംഗലം, ഷമീര്‍ കപ്പൂര്‍, ഷമീര്‍ ബാബു മൊറയൂര്‍, കെ.മന്‍സൂര്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് പെരിങ്ങോട്ടുപുലം, സിദ്ദീഖലി പിച്ചന് എന്നിവര്‍ നേതൃത്വം നല്കി. സലീം കൊടക്കാടന്‍ മത്സരം കോഡിനേറ്റ് ചെയ്തു.സജ്ന ഷാജിർ കോഡൂര്‍, ദിവ്യ കെ കോട്ടക്കല്‍, ഹാജറ കെ മാണൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.ജൂബി ഷെറിന് പാണക്കാട് പ്രത്യേക ഉപഹാരത്തിന് അര്‍ഹയായി. വിജയികള്‍ക്ക് മുനിസിപ്പല്‍ ചെയര്മാന് പ്രൈസ് മണിയും മെമെന്റോയും നല്കി.