Top Stories
ആകെ സ്ഥാനാർത്ഥികൾ 111; പോരാട്ട ചിത്രം വ്യക്തമായി
March 23, 2021

23/03/2020
മലപ്പുറം: ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിച്ചിത്രം വ്യക്തമായി. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ 111 പേരാണ് ജില്ലയിലെ 16 മണ്ഡലങ്ങളിൽ നിന്നായി മത്സര രംഗത്ത് നിലനിൽക്കുന്നത്.

സംസ്ഥാനത്ത് 140 മണ്ഡലത്തിലായി 957 പേരാണ്‌ മത്സരരംഗത്തുള്ളത്‌. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്‌ മലപ്പുറം ജില്ലയിലാണ്‌.

ചൊവ്വാഴ്‌ചയോടെ ബാലറ്റുപേപ്പർ അച്ചടിക്കുള്ള നടപടികൾക്ക്‌ തുടക്കമാകും. 1,41,62,025 സ്‌ത്രീകളും 1,32,83,724 പുരുഷന്മാരും 290 ട്രാൻസ്‌ജെൻഡർമാരുമടക്കം 2,74,46,039 വോട്ടർമാരാണ്‌ ഏപ്രിൽ ആറിന്‌ പോളിങ്‌ ബൂത്തിലെത്തുക

Share this post:
MORE FROM THIS SECTION