Exclusive News
കേന്ദ്ര സർക്കാരിന്റെ കർഷക നയത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

പാർലിമെന്റ് പാസ്സാക്കിയ കർഷക ബില്ലിനെതിരെ  യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ പുത്തൂർ പാടത്ത് പ്രതിഷേധം സംഘടിപ്പിച്ചു.കർഷക ബില്ലിന്റെ കോപ്പികൾ കത്തിച്ചായിരുന്നു യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധം.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു..കൃഷിയെ പോലും കുത്തകകൾക്ക് അടിയറ വെക്കുന്ന നയങ്ങളുമായി നരേന്ദ്രമോദിയുടെ സർക്കാർ മുന്നോട്ട് പോകുകയാണെന്നും പുതിയ കർഷക ബിൽ പാവപ്പെട്ട കർഷകന്റെ മരണ വാറണ്ടാണെന്നും അദ്ദേഹം പറഞ്ഞു..  ജില്ലാ ജനറൽ സെക്രട്ടറി ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ കോർഡിനേറ്റർ രതീഷ് കൃഷ്ണ  മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ജംഷീർ പാറയിൽ, അഷ്‌റഫ്‌ കുഴിമണ്ണ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ബുഷ്‌റുദ്ധീൻ തടത്തിൽ, ശറഫുദ്ധീൻ മലപ്പുറം, സുഭാഷ് കോട്ടക്കൽ, സേതുമാധവൻ, സുധീർ കോട്ടക്കൽ, ജാസിർ പതിയിൽ എന്നിവർ പങ്കെടുത്തു.

Share this post: