Top Stories
കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി
July 24, 2021

കോട്ടക്കല്‍ : ജീവകാരൂണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സഹായം ലഭ്യമാവുന്ന പ്രവര്‍ത്തനങ്ങളിലേക്ക് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ പറഞ്ഞു. കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോട്ടക്കല്‍സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് അധ്യക്ഷത വഹിച്ചു. യു എ ബീരാന്‍ സാഹിബ് മെമ്മോറിയല്‍  ഓഡിറ്റോറിയം കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ആഡീഷണല്‍ രജിസ്ട്രാര്‍ ടി മുഹമ്മദ് അഷ്‌റഫ് ഹെഡ് ഓഫീസ് ഉദ്ഘാടനവും ,നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി  മുനിസിപ്പല്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ഹനീഷയില്‍ നിന്നും നിക്ഷേപം സ്വീകരിക്കലും നിര്‍വ്വഹിച്ചു.  ഐ എസ് ഒ പ്രഖ്യാപനം   എന്‍ ജനാര്‍ദ്ദനനും (തിരൂര്‍ അസി. രജിസ്ട്രാര്‍, സഹകരണ സംഘം )  നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്് അഹമ്മദ് മണ്ടായപ്പുറം, സെക്രട്ടറി വി കോമു, നൗഷാദ് ബാബു അമരയില്‍,  എം അബ്ദുറഹിമന്‍, സി. അബ്ദുല്‍ കരീം, ഇല്ലിക്കോട്ടില്‍ കുഞ്ഞലവി ഹാജി, കബീര്‍ മാസ്റ്റര്‍, ഗോപിനാഥന്‍, കെ കെ നാസര്‍, സാജിദ് മങ്ങാട്ടില്‍, കെ എം ഖലീല്‍ സംസാരിച്ചു.

Share this post: