Top Stories
ലോക്ക് ഡൌൺ : ഇന്ന് കൂടുതൽ ഇളവുകൾ ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
June 11, 2021

തിരുവനന്തപുരം : ലോക്ക്ഡൌൺ നിയന്ത്രണത്തിൽ ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. എന്നാൽ ശനി ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രങ്ങൾ ആവും ഉണ്ടാവുക. ഇന്ന് സ്റ്റേഷനറി, ജൂവലറി, ചെരുപ്പ്‌, തുണി, കണ്ണട, ശ്രവണ സഹായി, പുസ്‌തകം എന്നിവ വിൽക്കുന്ന കടകൾ. രാവിലെ 7 മുതൽ വൈകിട്ട്‌ 7 വരെ തുറക്കാവുന്നതാണ്. വാഹന ഷോറൂമുകൾ അറ്റകുറ്റ പണികൾക്ക്‌ മാത്രം ഉച്ച വരെ തുറക്കാം. മൊബൈൽ ഫോൺ നന്നാക്കുന്ന കടകൾ , ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾ, കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും, നിർമാണ മേഖലയിലെ സൈറ്റ്‌ എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും രേഖ കാട്ടി യാത്ര ചെയ്യാം എന്നിവയാണ് ഇന്നത്തെ ഇളവുകൾ.

ശനി, ഞായർ ദിവസങ്ങളിലെ  ഇളവുകൾ
● ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം. ബേക്കറികൾ രാത്രി 7വരെ.
● ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്‌സൽ മാത്രം) രാത്രി 7വരെ.
● രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്‌സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക്‌ രേഖ കാണിച്ച്‌ യാത്ര ചെയ്യാം.
● കേന്ദ്ര, സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ്‌ സേവനദാതാക്കൾ എന്നിവ പ്രവർത്തിക്കും.
● വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ ഉണ്ടാകണം.
● നിർമാണ പ്രവർത്തനങ്ങളാകാം. സമീപത്തെ പൊലീസ്‌ സ്‌റ്റേഷനിൽ അറിയിക്കണം.
● കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല.

Share this post: