Exclusive News
മജീദ് റഹ്മാൻ കുഞ്ഞിപ്പ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

മലപ്പുറം : മലപ്പുറം നഗരസഭയിലെ  കാട്ടുങ്ങല്‍ ഏഴാം വാര്‍ഡില്‍ മുണ്ടുപറമ്പില്‍ മലപ്പുറം നഗരസഭ നിര്‍മ്മിച്ച മജീദ് റഹ്്മാന്‍ കുഞ്ഞിപ്പ സ്മാരക റോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.  നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ഹുസൈന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ഷെരീഫ്, കൗണ്‍സിലര്‍ അഡ്വ. റിന്‍ഷ, എട്ടാം വാര്‍ഡ് കൗണ്‍സിലര്‍ ടി മുഹമ്മദ് കുട്ടി, ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ കെ ടി ഹംസ, മുന്‍ കൗണ്‍സിലര്‍മാരായ സി മുഹമ്മദ് ഹാജി,  ഇബ്രാഹിം കൂത്രാടന്‍, മുസ്തഫ കൂത്രാടന്‍ പ്രസംഗിച്ചു. കെ പി നിസാര്‍ തങ്ങള്‍, നൗഫല്‍ കെ പി , ടി ഷംസു , ഷക്കാഫ് കാരത്തോടി എന്നിവര്‍ നേതൃത്വം നല്‍കി. ഒ പി ഹുസൈന്‍ സ്വാഗതവും  കെ പി നാസര്‍ നന്ദിയും പറഞ്ഞു.

Share this post: