Top Stories
ആരായിരിക്കും മലപ്പുറത്തിൻ്റെ മന്ത്രി ..?
May 11, 2021

മ​ല​പ്പു​റം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. എൽഡിഎഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ ഉയരുന്ന ചോദ്യമാണ് മലപ്പുറം ജി​ല്ല​യി​ൽ​നി​ന്ന്​ ആ​രാണ് മ​ന്ത്രി​ സഭയിൽ ഇടം പിടിക്കുക എന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ ഒരു മന്ത്രിയും സ്പീക്കറും ജില്ലയിൽ നിന്നുണ്ടായിരുന്നു. ജില്ലക്ക് ഒരു മന്ത്രി സ്ഥാനം ഉറപ്പാണ് അങ്ങനെയെങ്കിൽ ആരായിരിക്കും അതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് സ്വതന്ത്രരുൾപ്പെടെ വിജയിച്ച നാലുപേരും സിപിഐഎം ൽ നിന്നുള്ളവരായത് കൊണ്ട് പാർട്ടി തീരുമാനം മാത്രമാണ് ഇതിൽ നിർണ്ണായകമാവുക.

1. പി. നന്ദകുമാർ
ഏറെ വിവാദങ്ങൾക്കിടയാക്കിയാണ്
പി നന്ദകുമാറിൻ്റെ സ്ഥാനാർത്ഥിത്വം പൊന്നാനിയിൽ പ്രഖ്യാപിക്കപ്പെടുന്നത്. പാർട്ടി അണികൾ പരസ്യ പ്രകടനം നടത്തി പാർട്ടി തീരുമാനത്തെ എതിർത്തു. എന്നാൽ ഇതൊന്നും തെരെഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല. കഴിഞ്ഞ തവണയേക്കാൾ ഭൂരിപക്ഷം ഉയർത്തിയും, യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കിയുമാണ് എൽഡിഎഫ് സ്ഥാനാർഥി പി.നന്ദകുമാർ വിജയം ഉറപ്പിച്ചത്. പൊന്നാനി നഗരസഭയിൽനിന്ന്
മാത്രം 9365 വോട്ട് ലീഡ് നേടി.

അടിയന്തിരാവസ്ഥാ കാലത്ത് പിണറായി വിജയനൊപ്പം ജയിലിൽ കിടന്ന നേതാവാണ് നന്ദകുമാർ, സി ഐ ടി യു വിൻ്റെ ദേശീയ സെക്രട്ടറി, സിപിഐ എം സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നന്ദകുമാറിനായിരിക്കും ജില്ലയിൽ നിന്ന് മന്ത്രി പദത്തിന് കൂടുതൽ സാധ്യത.

Advertisement

 

2.വി.അബ്ദുറഹ്മാൻ

ജില്ലയിൽ സ്വതന്ത്രരായി വിജയിച്ച് വന്നവരിൽ ഒരാളെ മന്ത്രിയാക്കാൻ ഇടതുമുന്നണി തീരുമാനിച്ചാൽ കൂടുതൽ സാധ്യത താനൂരിലെ വി. അബ്ദുറഹ്മാനാണ്.
താനൂരിൽ കഴിഞ്ഞ തവണ അബ്ദുറഹ്മാൻ രണ്ടത്താണിയെ അട്ടിമറിച്ച വി.അബ്ദുറഹ്മാൻ ഇത്തവണ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ തോൽപ്പിച്ച് നേടിയ വിജയമാണ് ജില്ലയിൽ ഇടതുപക്ഷത്തിന് ഏറ്റവും അഭിമാനകരമായത്.
ഇ​ട​ത്​ സ്വ​ത​ന്ത്ര എം.​എ​ൽ.​എ​മാ​രി​ൽ മി​ക​ച്ച പ്ര​തിഛാ​യ​യു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​ണ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ. മലപ്പുറത്ത് മുസ്ലിം സമുദായത്തിൽനിന്ന് ഒരാളെന്ന നിലയിൽ വി. അബ്ദുറഹ്മാനെ മന്ത്രിയായി പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്.

3. കെ.ടി ജലീൽ

ബന്ധുനിയമനത്തിൽ ലോകായുക്ത പരാമർശത്തെ തുടർന്ന് രാജിവച്ച കെ.ടി. ജലീൽ രണ്ടാം പിണറായി സർക്കാരിൽ വീണ്ടും മന്ത്രിയായി വരുമോ എന്ന ചോദ്യം ഉയരുന്നു. അദ്ധേഹത്തെ വിവാദത്തിൻ്റെ പേരിൽ മാത്രം മാറ്റി നിർത്താൻ സാധ്യത ഇല്ല. പൊതു മാനദണ്ങ്ങൾ കൊണ്ട് ഇത്തവണ ജലീൽ മന്ത്രിയായി വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയാൽ ചിലപ്പോൾ അദ്ദേഹത്തെ സ്പീക്കർ സ്ഥാനത്തേക്കും പരിഗണിച്ചേക്കാം.

4. കെ. അൻവർ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലമ്പൂർ എന്ന യുഡിഎഫ് കോട്ട പിടിച്ചെടുത്ത അൻവർ ഇത്തവണയും വിജയം ആവർത്തിച്ചു. എങ്കിലും മന്ത്രിസഭയിലേക്ക് അൻവർ എത്താനുള്ള സാധ്യത വളരെ കുറവാണ്.

Share this post: