Exclusive News
സിപിഎമ്മിന് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ ഭീഷണി ഉയര്‍ത്തുന്നത് മാഫിയ സംഘങ്ങള്‍ – മുജീബ് കാടേരി

സിപിഎമ്മിന് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ ഭീഷണി ഉയര്‍ത്തുന്നത് മാഫിയ സംഘങ്ങള്‍ – മുജീബ് കാടേരി
മലപ്പുറം :  രാജ്യത്തെ മുഖ്യാധാര രാഷ്ട്രീയ കക്ഷികളെക്കാള്‍ സിപിഎമ്മിനെ ഭയപ്പാടോടെയും ശത്രുപക്ഷമായും കാണുന്നത് രാജ്യത്തെ വന്‍കിട മാഫിയാ സംഘങ്ങളാണെന്ന് മുസ്്‌ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മണ്ഡലം മുസ്്‌ലീം യൂത്ത് ലീഗിന്റെ ഇലക്്ഷന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള മുനിസിപ്പല്‍തല പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമൂഹിക ഘടനയില്‍ ഒരു കാലഘട്ടത്തില്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിയ മാര്‍ക്കിസ്റ്റു പാര്‍ട്ടി ഇന്ന്  രാഷ്ട്രീയ ദൗത്യങ്ങളില്‍ നിന്നും പിന്മാറി വന്‍കിട നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച് കേട്ടിരുന്ന മാഫിയ ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ കടന്നു ചെന്ന് അവര്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. മാഫിയാ സംഘങ്ങളുടെയും തലവന്മാരുടെയും നിത്യ തൊഴിലായിരുന്ന മയക്കു മരുന്ന് കള്ളക്കടത്ത് , സ്വര്‍ണ്ണക്കള്ളക്കടത്ത്, മറ്റനധികൃത തട്ടിപ്പുകളെല്ലാം ഇന്ന് മാര്‍ക്കിസ്റ്റു പാര്‍ട്ടി മുഖ്യ പ്രവര്‍ത്തന മേഖലയാക്കി മാറ്റിയത് അപമാനകരമാണ്. പറ്റിയ തെറ്റുകള്‍ തിരുത്തുന്നതിനും ഏറ്റു പറയുന്നതിനും പ്രതിമാസം പ്ലീനം നടത്തേണ്ട ഗതികേടിലേക്ക് സി പി എം എത്തിപ്പെട്ടത്. ഇടതുപക്ഷ രാഷ്ട്രീയത്തിനെ ഗൗരവമായി കാണുന്ന മറ്റു സംഘടനകള്‍ വിവാദങ്ങളെക്കുറിച്ച്  നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുസ്്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഫെബിന്‍ കളപ്പാടന്‍, മണ്ഡലം വൈസ് പ്രസിഡന്റ് കപ്പൂത്ത് സമീര്‍, ട്രഷറര്‍ കുഞ്ഞാന്‍ കാളമ്പാടി, ഹാരിസ് ആമിയന്‍, റസാഖ് കാരാത്തോട്   പ്രസംഗിച്ചു. ത്വയ്യിബ് ഓമാനൂര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് തലങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സമഗ്രമായ ആസൂത്രണ പരിപാടികളാണ് യൂത്ത് ലീഗ് ക്യാമ്പയിന്‍ വഴി വിഭാവനം ചെയ്യുന്നത്.

Share this post: