Top Stories
മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
March 12, 2021

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 3 തവണ മത്സരിച്ച വരെ ഒഴിവാക്കി. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. ലോക്സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിക്കുന്ന ലീഗ് സ്ഥാനാർത്ഥികളേയും ഇതോടൊപ്പം പ്രഖ്യാപിച്ചു.

മലപ്പുറം ലോക്സഭാ സ്ഥാനാർത്ഥി: അബ്ദുസമ്മദ് സമദാനി

രാജ്യസഭാ സീറ്റിലേക്ക്: പി വി അബ്ദുൾ വഹാബ്

മഞ്ചേശ്വരം- എ കെ എം അഷറഫ്

കാസർകോട് – എൻ എ നെല്ലിക്കുന്ന്

കൂത്തുപറമ്പ് – പൊട്ടൻകണ്ടി അബ്ദുള്ള

അഴീക്കോട് – കെ എം ഷാജി

കുറ്റ്യാടി – പാറയ്ക്കൽ അബ്ദുള്ള

കോഴിക്കോട് സൗത്ത് – അഡ്വ. നൂർബിന റഷീദ്

കുന്നമംഗലം – ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രൻ)

തിരുവമ്പാടി – സിപി ചെറിയമുഹമ്മദ്

മലപ്പുറം – പി ഉബൈദുള്ള

ഏറനാട് – പി കെ ബഷീർ

മഞ്ചേരി – അഡ്വ യു എ ലത്തീഫ്

പെരിന്തൽമണ്ണ – നജീബ് കാന്തപുരം

താനൂർ – പി കെ ഫിറോസ്

കോട്ടയ്ക്കൽ – കെ കെ ആബിദ് ഹുസൈൻ തങ്ങൾ

മങ്കട – മഞ്ഞളാംകുഴി അലി

വേങ്ങര – പി കെ കുഞ്ഞാലിക്കുട്ടി

തിരൂർ – കുറുക്കോളി മൊയ്ദീൻ

ഗുരുവായൂർ – അഡ്വ. കെഎൻഎ ഖാദർ

മണ്ണാർക്കാട് – അഡ്വ. എൻ ഷംസുദ്ദീൻ

തിരൂരങ്ങാടി – കെപിഎ മജീദ്

കളമശ്ശേരി – അഡ്വ വി ഇ ഗഫൂർ

കൊടുവള്ളി – എം കെ മുനീർ

കോങ്ങാട് – യു സി രാമൻ

Share this post: