മലപ്പുറം: കെ.പി.എ. മജീദിൻ്റെ സ്ഥാനാർത്ഥിത്തത്തോടെ എതിർപ്പുയർന്ന തിരൂരങ്ങാടി മണ്ഡലത്തില്‍ സിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയാസ് പുളിക്കലകത്ത് മത്സരിക്കും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. നിലവില്‍ സിഡ്കോ ചെയര്‍മാനാണ് നിയാസ്. കഴിഞ്ഞെടുപ്പില് മുന്‍മന്ത്രി പി കെ അബ്ദുറബ്ബിനെതിരെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. അന്ന് വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്. 2011ല്‍ 30,208 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന അബ്ദുറബ്ബ് 2016ല്‍ 6043 വോട്ടിനാണ് ജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന നിയാസ് പുളിക്കലകത്ത് 56,884 വോട്ടാണ് നേടിയത്