Top Stories
ദേശിയ പുരസ്കാര നിറവിൽ പൊന്നാനി ചലച്ചിത്ര മേള
March 23, 2021

ഒന്നാമത് പൊന്നാനി രാജ്യാന്തര മേള ദേശിയ പുരസ്കാരങ്ങൾ കരസ്ഥമാക്കി സിനിമകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. ഇന്നലെ ( 22.03) പ്രഖ്യാപിച്ചു ദേശിയ പുരസ്കാരങ്ങളിൽ വ്യത്യസ്ഥ അവാർഡുകൾ കരസ്ഥമാക്കിയ മൂന്ന് ചിത്രങ്ങളാണ് മേളയിലുള്ളത് .

സജിൻ ബാബു സംവിധാനം ചെയ്യത മലയാള ചിത്രം ബിരിയാണി  ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹമായി. ശരൺ വേണുഗോപാൽ സംവിധാനം ചെയ്യത ഒരു പാതിരാ സ്വപനം പോലെ എന്ന ഹ്രസ്വ ചിത്രം മികച്ച കുടുബമൂല്യമുള്ള ഹ്രസ്വ ചിത്രമായി തിരഞ്ഞെടുക്കപെട്ടു. ഹോളി റൈറ്റസ് എന്ന ഉറുദു ചിത്രമാണ് സാമൂഹിക വിഷയങ്ങളെ പറ്റി നിർമ്മിക്കപെട്ട മികച്ച ഹ്രസ്വ ചിത്രം. ഫർഹാ കത്തുമാണ് ചിത്രത്തിൻ്റെ സംവിധായിക.

ബിരിയാണിയുടെ രണ്ട് പ്രദർശനങ്ങളും മേളയുടെ രണ്ടാം ദിവസം നടന്നിരുന്നു. ഒരു പാതിരാ സ്വപനം പോലെയും മേളയിൽ രണ്ടു തവണ പ്രദർശനത്തിനെത്തി. ചിത്രത്തിൻ്റെ സംവിധായകൻ ശരൺ വേണുഗോപാലിൻ്റെ ഫോർ ക്ലിൻ്റ് എന്ന ഡോക്യുമെൻ്ററി മേളയുടെ നാലാം ദിനം 9.30 ന് എം.ടി എം കോളേജിൽ പ്രദർശനത്തിനെത്തുന്നുണ്ട്. ഹോളി റൈറ്റസ് അഞ്ചാം ദിനം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് എം.ടി.എം കോളേജ് ക്യാമ്പസിലെ വേദിയിൽ പ്രദർശിപ്പിക്കും.

ദേശീയ പുരസ്കാര നിറവിൽ ഒരു പാതിരാ സ്വപനം പോലെ

തൻ്റെ സിനിമ പ്രദർശിപ്പിച്ചതിനു ശേഷമുള്ള സംവാധത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ ദേശിയ അവാർഡ് ലഭിച്ച വാർത്തയറിയുക. പൊന്നാനി രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ വേദിയാണ് ഈ അസുലഭ മുഹൂർത്തിന് സാക്ഷ്യം വഹിച്ചത് .ശരൺ വേണുഗോപാൽ സംവിധാനം ചെയ്യത ഒരു പാതിരാ സ്വപനം പോലെ എന്ന ഹ്രസ്വ ചിത്രമാണ്  മികച്ച കുടുബ മൂല്യമുള്ള  ഹ്രസ്വചിത്രത്തിനുള്ള   ദേശിയ പുരസ്കാരം നേടിയത്.

കുടുബന്ധങ്ങളുടെയും വ്യക്തിസ്വാതന്ത്രത്തിൻ്റെയും പുനർനി ർണ്ണയിക്കപെടേണ്ടുന്ന അതിരുകളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

കൽക്കത്തയിലെ സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കേയാണ് ശരൺ ചിത്രം നിർമ്മിക്കുന്നത്. 37 മിനിട്ടാണ് ചിത്രത്തിൻ്റെ ദൈർഖ്യം. നാദിയ മൊയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഐ.എഫ്.എഫ്. ഐ യുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെക്കെപെട്ടിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശികളായ വേണുഗോപാലിൻ്റെയും ഉഷയുടെയും മകനാണ് ശരൺ വേണുഗോപാൽ.

മനുഷ്യ മനസ്സിനെ നിരന്തരം അലട്ടുന്ന മരണഭയത്തിൻ്റെ ദൃഷ്യാവിഷ്‌കരണം: മ്യൂസിക്കൽ ചെയർ.

വേറിട്ട വിഷയങ്ങൾക്ക് വേറിട്ട ദൃശ്യാനുഭവം പകർന്ന് തരുന്ന വിപിൻ അറ്റ്ലെയുടെ പുതിയ ചിത്രം മ്യൂസിക്കൽ ചെയർ മേളയിൽ പ്രേക്ഷകരുടെ മനം കവർന്നു. എഴുത്തുകാരനായ മാർട്ടിൻ്റെ മരണഭയത്തെ ആസ്പദമാക്കിയാണ് ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത്. ഈ മരണഭയം അദ്ദേഹത്തിൻ്റെ മറ്റു ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഭയത്തിൽ നിന്ന് രക്ഷനേടാനും മനസമാധാനം കണ്ടെത്താനുമായി മാർട്ടിൻ മരണമെന്ന നിഗൂഢതയുടെ പുറകെ യാത്രപോകുന്നൂ. അയാളുടെ ഉള്ളിൽ അന്നോളം നിലനിന്നിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ആ യാത്രയിൽ അയാൾ കണ്ടെത്തുന്നു.

കഥയോട് നീതി പുലർത്തുന്ന ഛായാഗ്രഹണവും പാശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ വിജയത്തിന് കാരണമാണ്. മലയാള സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് 25മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. മേളയിലെ ചിത്രത്തിൻ്റെ രണ്ടാം പ്രദർശനം ഇന്നലെ നിള സംഗ്രഹാലയത്തിലായിരുന്നു.

നാലാം ദിനത്തിൽ  1956 മധ്യതിരുവിതാകൂർ ഉൾപ്പെടെ 13 ചിത്രങ്ങൾ.

പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയുടെ  നാലാം ദിനത്തിൽ  മൂന്ന് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 13 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മലയാളം സിനിമ വിഭാഗത്തിൽ ഡോൺ പാലത്തറ സംവിധാനം ചെയ്ത 1956 മധ്യതിരുവിതാകൂർ, സുമേഷ് ചന്ദ്രത് സംവിധാനം ചെയ്ത പത്മിനി, ശരൻ വേണുഗോപാലിൻ്റെ ഹ്രസ്വ ചിത്രം ഫോർ ക്ലിൻ്റ്  എന്നിവയാണ് ഇന്നത്തെ മലയാള ചിത്രങ്ങൾ .രാജ്യാന്തര മേളകളിളുൾപ്പടെ ലഭിച്ച   മികച്ച പ്രതികരണങ്ങൾക്ക് ശേഷമാണ് ലഭിച്ച 1956 മധ്യതിരുവിതാകൂർ എന്ന പൊന്നാനിയിലെത്തുന്നത്  . മേളയിലെ ചിത്രത്തിൻ്റെ അവസാന പ്രദർശനമാണിത്. മധ്യ തിരുവിതാംകൂറിലെ കുടിയേറ്റ ജനതക്കിടയിൽ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ശക്തമായ ജാതി വ്യവസ്ഥിതി കളിലേക്ക് ചിത്രം വിരൽ ചൂണ്ടുന്നു.

മൂന്നാം ദിനത്തിൽ 15 ചിത്രങ്ങൾ.

പൊന്നാനി രാജ്യാന്തര ചലച്ചിത്രമേളയുടെ  മൂന്നാം ദിനത്തിൽ  ആറ് മലയാള ചിത്രങ്ങൾ ഉൾപ്പെടെ  15 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ലോകസിനിമാ വിഭാഗത്തിൽ പ്രർശിപ്പിക്കുന്ന ബഹ്മൻ തവൂസിയുടെ  ദ് നെയിംസ് ഓഫ് ദി ഫ്ളവർസ് എന്ന സ്പാനിഷ് ചിത്രമാണ് മൂന്നാം ദിവസത്തെ പ്രധാന ആകർഷണം.25 മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച സംവിധായകനുള്ള രജതചകോരം നേടിയ ചിത്രമാണ്  ദ് നെയിംസ് ഓഫ് ദി ഫ്ളവർസ്.

മലയാളം സിനിമ വിഭാഗത്തിൽ മൂന്ന് ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ ആറ് ചിത്രങ്ങൾ പ്രദശിപ്പിക്കും.   ശരൻ വേണുഗോപാൽ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്നം പോലെ, സുധ പത്മജ ഫ്രാൻസിസ് സംവിധാനം ചെയ്ത ഐ ടെസ്റ്റ്, ജെ. ജേ അബ്രഹാമിൻ്റെ ചാച്ചൻ എ ഡേ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദശിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങൾ. ജോഷി ജോസഫ് സംവിധാനം ചെയ്ത വാക്കിംഗ് ഓവർ വാട്ടർ, റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ,  വിപിൻ ആറ്റ്ലിയുടെ മ്യുസിക്കൽ ചെയർ എന്നിവയാണ് മലയാളം സിനിമ വിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ.  25 മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച മലയാള സിനിമയായി  തിരഞ്ഞെടുക്കപ്പെട്ട  ചിത്രമാണ് മ്യുസിക്കൽ ചെയർ. മേളയിലെ ചിത്രത്തിൻ്റെ രണ്ടാമത്തെ പ്രദർശനമാണിത്.

ഇന്ത്യൻ സിനിമ വിഭാഗത്തിൽ വിഭാഗത്തിൽ നാല് ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ ഏഴ് ചിത്രങ്ങൾ പ്രദശിപ്പിക്കും. നൈനിഷ ദേധിയ സംവിധാനം ചെയ്ത ദുമ്മാസ്, അഷ്മിത ഗുഹ നിയോഗിയുടെ ക്യാറ്റ് ഡോഗ്, പരംതി ആനന്ദിൻ്റെ ദ് ഏർലി സ്പ്രിങ്, ദേവ് ശ്രീ നാഥിൻ്റെ നൂർ ഇസ്‌ലാം എന്നിവയാണ് ഈ വിഭാഗത്തിലെ ഹ്രസ്വചിത്രങ്ങൾ. അരുൺ കാർത്തിക്കിൻ്റെ നസിർ. പൃഥ്വിരാജ് സംവിധാനം ചെയ്ത നേപ്പാളി ചിത്രം ഗ്രീൻ ബ്ലാക്ബെറിസ്, പ്രിയ തൂവശേരിയുടെ കോറൽ വിമൻ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

 അന്തരിച്ച  ചലച്ചിത്രകാരൻ  ഫെർണാണ്ടോ സോളനസിനോടുള്ള ആദരസൂചമായി അദ്ദേഹം സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ദ് ജേർണി  ഹോമേജ് വിഭാഗത്തിൽ മേളയുടെ മൂന്നാം ദിനത്തിൽ പ്രദർശനത്തിനെത്തും.

ലോകസിനിമാ വിഭാഗത്തിൽ തൻവീർ മേക്കമിൽ സംവിധാനം ചെയ്ത രുപ്പ്ഷ നോദിർ ബാൻക്കെ, ആദിൽ ഖാൻ യേഴ്‌സനോവിൻ്റെ കസാക്കിസ്ഥാൻ ചിത്രം യെല്ലോ ക്യാറ്റ്, ഫരിഷാദ് ഐ ലറ്റ്ജുബ സംവിധാനം ചെയ്ത ദ് വെഡിങ്ങ് ഷമാൻ, ഹൽവാൻ അഹുസ്ത്രിയൻ ഷായുടെ ഷുഗർ ഓൺ ദ് വേവേർസ്  ചെയർ, രജിൻ  ഖദീറ്റ് സംവിധാനം ചെയ്ത ബെയർ ട്രീ ഇൻ ദ മിസ്റ്റ്, റിസ മൊരിമോട്ടോയുടെ ബ്രോകെൻ ഹാർമണി, അലക്സ് പിപെർനോയുടെ വിൻഡോ ബൊയ് വുഡ് ഓൾസോ ലൈക് ടു ഹാവ് എ സബ്മറൈൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഇന്ത്യൻ സിനിമ വിഭാഗത്തിൽ ബംഗാളി സംവിധായകൻ  പൃഥ്വിരാജ് സംവിധാനം ചെയ്ത  ഗ്രീൻ ബ്ലാക്ക്ബറീസ്, ദേവ് ശ്രീ നാഥിൻ്റെ നൂർ ഇസ്ലാം എന്നി ചിത്രങ്ങളാണ് മേളയുടെ നാലാം ദിനത്തിൽ  പ്രദർശനത്തിനെത്തുന്നത്.

വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ  മൃണാൽ  സെൻ സംവിധാനം ചെയ്ത അമർ ഭുവൻ എന്ന ചിത്രം ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

സിനിമയിൽ വേർത്തിരിവുകളുടെ ആവശ്യമില്ല എന്ന്  ഓപ്പൺ ഫോറം.

ആർട്ട് സിനിമകൾ വാണിജ്യ സിനിമകൾ എന്ന വേർതിരിവ് സിനിമയിൽ ആവശ്യമില്ല എന്ന് പൊന്നാനി രാജ്യാന്തര ചലചിത്രമേളയുടെ ഓപ്പൺ ഫോറം നിരീക്ഷിച്ചു.

മുൻപ്  സിനിമ കാണുന്നതിൽ വേർതിരിവ് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പൊൾ അത് അടിസ്ഥാനരഹിതമാണെന്നും സലാം ബാപ്പു അഭിപ്രായപ്പെട്ടു. സമാന്തര സിനിമയുടെ വരവോടെ ഈ താരതമ്യം ചെയ്യലുകൾ അപ്രസകതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേർതിരിവുകൾ എല്ലാ കാലഘട്ടത്തിലുമുണ്ടെന്നും സിനിമയുടെ ഗുണനിലവാരം പേകരുടെ സ്വകാര്യതയാണെന്നും സംവിധായകൻ റഷീദ് പാറക്കൽ അഭിപ്രായപ്പെട്ടു.

സിനിമയിൽ വേർതിരിവുകളുടെ ആവശ്യമില്ലന്ന് സംവിധായകൻ വിപിൻ അറ്റ്ലി അഭിപ്രായപെട്ടു. ഒ.ടി.ടിപ്ലാറ്റ്ഫോം . സമാന്തര സിനിമകൾ ഒ.റ്റി.റ്റി പ്ലാറ്റ്ഫോമിൽ വരുമ്പോൾ വാണിജ്യ വശം സുരക്ഷിതമാകുന്നുണ്ടെന്നും  എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ട് വേദികളായ വെളിയൻകോട് എം ടി എം കോളേജിലും നിളാ സംഗ്രഹാലയത്തിലുമാണ് ഓപ്പൺ ഫോറങ്ങൾ സംഘടിപ്പിച്ചത്. ആർട്ട് സിനിമയും കമേഴ്സ്യൽ സിനിമയും ഒരു താരതമ്യം പഠനം എന്ന വിഷയമാണ്  ചർച്ചയായത്. ഫെസ്റ്റിവൽ ഡയറക്ടർ സലാം ബാപ്പുവിനോടൊപ്പം സംവിധായകരായ വിപിൻ ആറ്റലീ, റഷീദ് പാറക്കൽ, ദേശീയ പുരസ്കാര ജേതാവ് ശരൺ വേണുഗോപാൽ, ഫൈസൽ ബാവ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഇന്നത്തെ സിനിമകൾ

എം.ടി.എം കോളേജ് ക്യാംപസ്, വേലിൻകോഡ്

9.30 AM –  പദ്മിനി
(മലയാളം, സുസ്മേഷ് ചന്ദ്രോത്)

ഫോർ ക്ലിന്റ്
(മലയാളം, ശരൺ വേണുഗോപാൽ)

12:00 PM – രൂപ്ശ നോദിർ ബാങ്കേ
(ബംഗാളി, തൻവീർ മോകമേൽ)

3:00PM –  ഓപ്പൺ ഫോറം

4:30 PM –  എൽലോ ക്യാറ്റ്
(കസാക്കിസ്ഥാൻ, ആദിൽഖാൻ യേഴ്‌സനോവ്)

7:00 PM – ഗ്രീൻ ബ്ലാക്ക്ബെറിസ്
(നേപ്പാളി, പൃഥ്വിരാജ്)

ബോറോക്കൺ ഹർമണി
(യൂ. സ്. എ, റിസ് മോറിമോട്ടോ)

7:30 PM (ഓപ്പൺ സ്ക്രീൻ)
അമർ ഭുവൻ
(ബംഗാളി, മൃണാൾ സെൻ)

നിള സംഗ്രഹലായ

9:30 AM –  ദി  വെഡിങ് ഷമാൻ
(ഇന്തോനേഷ്യ, ഫറിഷാദ് ഐ. ലാട്ജുബ)

12:00 PM –  ഷുഗർ ഓൺ ദി വെആവേഴ്‌സ്   ചെയർ
(ഇന്തോനേഷ്യൻ, ഹർവൻ അഗസ്ട്രിൻസിഹ്)

ബേർ ട്രീസ് ഇൻ ദി മസ്റ്റ്
(നേപ്പാളി, രാജൻ കത്തെട്)

നൂർ ഇസ്ലാം
(അസ്സമിസ്, ദേവശ്രീ നാഥ്)

2:30 PM – 1956,  ട്രാവൻകൂർ സെൻട്രൽ
(മലയാളം, ഡോൺ  പാലതറ)

5:00 PM –  ഓപ്പൺ ഫോറം

7:00 PM –  വിൻഡോ ബോയ് വൂഡ്  ഓൾസോ ലൈക്ക്       ടൂ ഹാവ് എ സബ്മ്മറൈൻ
(സ്പാനിഷ്, അലക്സ് പിപേർണോ)

Share this post: