Top Stories
ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് 500 രൂപ ആക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ല : ഹൈ കോടതി
May 07, 2021

കൊച്ചി : ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് 500 രൂപ ആക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ല എന്ന് കേരള ഹൈ കോടതി. ഉത്തരാഖണ്ഡ്, ഹരിയാന, ചാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതേ നിരക്ക് ആണെന്നും വ്യക്തമായ പഠനം നടത്തിയ ശേഷമാണ് നിരക്ക് കുറക്കാനുള്ള ഉത്തരവ് ഇറക്കിയതെന്നുമുള്ള കേരള ഗവണ്മെന്റിന്റെ വിശദീകരണം ലഭിച്ച ശേഷമാണ് ഈ ഉത്തരവ് സ്റ്റേ ചെയ്യാൻ പറ്റില്ല എന്ന് ഹൈ കോടതി പറഞ്ഞത്. നിരക്ക് കുറക്കലിനെതിരെ ലാബ് ഉടമകൾ നൽകിയ ഹർജിയിലാണ് ഈ തീരുമാനം.

Share this post: