Exclusive News
താനൂരില്‍ തീരദേശ റോഡുകളുടെ നിര്‍മാണത്തിന് തുടക്കം

ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ താനൂരില്‍ തീരദേശ റോഡുകളുടെ നിര്‍മാണത്തിന് തുടക്കമായി. 49.5 ലക്ഷം രൂപ ചെലവില്‍ ചീരാന്‍ കടപ്പുറം – കനോലി കനാല്‍ റോഡ്, 33.5 രൂപ വിനിയോഗിച്ച് ഒസ്സാന്‍ കടപ്പുറം – ബക്കേക്കര റോഡ് , 36.3 ലക്ഷം രൂപ ചെലവില്‍ കമ്പനിപ്പടി റോഡ് എന്നിവയുടെ നിര്‍മാണ പ്രവൃത്തിയാണ് തുടങ്ങിയത്. പ്രവൃത്തി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ എന്‍.കെ മുഹമ്മദ് കോയ, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.ആര്‍ അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: