Top Stories
തിരൂരിൽ എല്ലാ മേഖലയിലും വലിയ അഴിച്ചുപണി ലക്ഷ്യം: ഗഫൂര്‍ പി.ലില്ലീസ്
March 22, 2021

തിരൂര്‍: തിരൂരിന്റെ സമസ്ത മേഖലയിലും വലിയ അഴിച്ചുപണിയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്ന് തിരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസ്. തിരൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരിന്റെ വികസനത്തെക്കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഗഫൂര്‍ പി ലില്ലീസ് വ്യക്തമാക്കി.

ഇത്രമാത്രം വികസനം മുടങ്ങിക്കിടക്കുന്ന ഒരു മണ്ഡലം ഒരു പക്ഷേ കേരളത്തില്‍ ഉണ്ടാവില്ല. മുടങ്ങി കിടക്കുന്ന മൂന്ന് മേല്‍പാലങ്ങള്‍ മാത്രം പരിശോധിച്ചാല്‍ തിരൂരിന്റെ വികസന മുരടിപ്പ് നമുക്ക് മനസ്സിലാക്കാം. നിലവില്‍ തിരൂരിലുണ്ടായിരുന്ന ജനപ്രതിനിധിയുടേയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സംഘടനയുടെയും വികസന വിരുദ്ധ കാഴ്ചപ്പാടുകളാണ് തിരൂരിന്റെ വികസന മുരടിപ്പിനു കാരണം. ഇതിനു പരിഹാരം കാണുക എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള പ്രധാനപ്പെട്ട കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. തിരൂരും കേരളത്തോടൊപ്പം മാറണമെന്ന സന്ദേശമാണ് എനിക്ക് ഈ നാട്ടുകാര്‍ക്ക് നല്‍കാനുള്ളത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പദ്ധതി പ്രകാരം ഹയര്‍സെക്കണ്ടറി തലത്തിലും ഉന്നത വിദ്യഭ്യാസ രംഗത്തും വലിയ വിപ്ലവങ്ങള്‍ക്കാണ് ഇനി തുടക്കം കുറിക്കാന്‍ പോവുന്നത്. കേരളം വിദ്യഭ്യാസ രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹബ്ബായി മാറാന്‍ പോവുകയാണ്. തന്റെ നാട്ടുകാര്‍ക്ക് എന്നെ ചെറുപ്പം മുതലേ അറിയാം, എന്റെ ഉപജീവന മാര്‍ഗം എന്താണെന്നും ഞാന്‍ എന്താണെന്നും അവര്‍ക്ക് മറ്റാരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഞാന്‍ ഇന്നേ വരെ ജീവിതത്തില്‍ ഉണ്ടാക്കിയതൊക്കെയും കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയതാണെന്നും ഗഫൂര്‍ പി.ലില്ലീസ് വ്യക്തമാക്കി.

Share this post: