Top Stories
വി വി  പ്രകാശ്‌ അന്തരിച്ചു
April 29, 2021

29/04/2021
മലപ്പുറം:നിലമ്പൂർ  യുഡിഎഫ്‌  സ്‌ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി  പ്രകാശ്‌ (56) അന്തരിച്ചു. ഹൃദയാഘത്തെ തുടർന്നാണ്‌ മരണം.നെഞ്ചുവേദനയെ തുടർന്ന്‌ മഞ്ചേരിയിലെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ്‌ പൊതുരംഗത്തെത്തുന്നത്‌.  കെപിസിസി സെക്രട്ടറി, യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി, കെഎസ്‌യു സംസ്‌ഥാന സെക്രട്ടറി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്‌. മൃതദേഹം മലപ്പുറം ഡിസിസി  ഓഫീസിലെ പൊതുദർശനത്തിന്‌ ശേഷം നിലമ്പൂർ  എടക്കരയിലെ വീട്ടിലെത്തിക്കും. മെയ്‌ രണ്ടിന്‌ വോട്ട്‌ എണ്ണാനിരിക്കെയാണ്‌ അദ്ദേഹത്തിന്റെ  വിയോഗം . കുന്നുമ്മല്‍ കൃഷ്ണൻ നായരുടേയും  സരോജിനിയമ്മയുടേയും മകനാണ്‌. ഭാര്യ: സ്മിത, മക്കള്‍: വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ),നിള ( നാലാം ക്ലാസ് ).  എടക്കര ഗവൺമെന്‍റ് ഹൈസ്കൂളിലും ചുങ്കത്തറ എംപിഎം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം. മമ്പാട് എംഇഎസ് കോളേജിലും മഞ്ചേരി എൻഎസ്എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ എസ് ആര്‍ ടി സി ഡയറക്ടര്‍, എഫ് സി ഐ അഡ്വൈസറി ബോര്‍ഡ് അംഗം, ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്‌

Share this post: