Cinema
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം: പദ്മാവതി പദ്മാവദ് ആയി, റിലീസ് 25ന്

08/01/2018
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് സഞ്ജയ് ബന്‍സാലി ചിത്രം പദ്മാവതി 25ന് റിലീസ് ചെയ്യും. സംഘപരിവാര്‍ എതിര്‍പ്പുകളെ തുടര്‍ന്ന് ചിത്രത്തിന് ആദ്യം പ്രദര്‍ശനാനുമതി നിഷേധിക്കുകയും പിന്നീട് 5 മാറ്റങ്ങളോടെ പ്രദര്‍ശിപ്പിക്കാം എന്നും സെന്‍സര്‍ബോര്‍ഡ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ പേര് പദ്മാവത് എന്ന് മാറ്റിയാണിപ്പോള്‍ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.രജപുത്രവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഉത്തരേന്ത്യയിലാകെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായത്. ചിത്രത്തിനെതിരെ രംഗത്ത് വന്ന രജ്പുത് കര്‍ണി സേന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണം എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്.

Share this post: