Flash news
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് കണ്ടെത്തിയ ആള്‍ക്ക് അവാര്‍ഡ് നല്‍കണം: എഡ്വേര്‍ഡ് സ്‌നോഡന്‍

09/01/2018
ന്യൂഡല്‍ഹി; ആധാര്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ജേര്‍ണലിസ്റ്റിന് അവാര്‍ഡ് നല്‍കണമെന്ന് സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്‌നോഡന്‍. 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന് ട്രിബ്യൂണ്‍ ദിനപ്പത്രം കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് കൊണ്ട് വന്നിരുന്നു. ഈ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകക്ക് നേരെ യുഐഡിഎഐ കേസെടുത്ത സാഹചര്യത്തിലാണ് സ്‌നോഡന്‍ തന്റെ നിലപാട് ട്വിറ്ററിലൂടെ അറിയിച്ചത്.

 

Share this post: