Flash news
ആനക്കയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു

08/04/2019

മലപ്പുറം: ആനക്കയത്ത് പാലത്തിന് സമീപം പുഴയിൽ കളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആനക്കയം ഈരാമുടുക്കിലെ അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ (14) ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് ഉന്മ സൗദയോടൊപ്പം കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെ ആനക്കയം പാലത്തിന് സമീപം ചെക്ക്ഡാമിനടുത്താണ് അപകടം നടന്നത്. ഫാത്തിമ നിദയാണ് ആദ്യം അപകടത്തിൽ പെടുന്നത്. നിദയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരി ഫാത്തിമ ഫിദയും പുഴയിൽ മുങ്ങി പോവുകയായിരുന്നു. സമീപത്ത് നിന്ന് ആളുകൾ ഓടി എത്തിയാണ് കുട്ടികളെ മുങ്ങി എടുത്തത്. മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനക്കയം എയുപി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.

Share this post: