Flash news
ഇന്നെങ്കിലും ജയിച്ചാല്‍ മതിയയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ

Image result for kerala blasters 2017

15/12/2017
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള മത്സരം ഇന്ന് രാത്രി എട്ടിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും. എഫ് സി ഗോവയുമായി നടന്ന മത്സരത്തില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതില്‍ നിന്ന് കരകയറാനാകും ഇന്ന് സ്വന്തം തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. ടീം ഇന്നെങ്കിലും ജയിക്കണമെന്ന പ്രാര്‍ഥനയിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രേമികള്‍.

മൂന്ന് ഹോം മത്സരങ്ങളില്‍ സമനിലയും ആദ്യ എവേ പോരാട്ടത്തില്‍ 5-2 ന്റെ വമ്പന്‍ തോല്‍വിയും ഏറ്റുവാങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. നാല് കളികളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം മൂന്ന് പോയിന്റും എട്ടാം സ്ഥാനവും.

Share this post: