Exclusive News
ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.മ്മിന് വിജയം. പോത്ത്കല്ല് ഭരണം ഇടത് മുന്നണിക്ക്

13/01/2018
നിലമ്പൂര്‍; ഞെട്ടിക്കുളം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് വിജയം. 88 വോട്ടുകള്‍ക്കാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ആഞ്ഞിലമൂട്ടില്‍ രജനി വിജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടില്‍ 539 വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥി നേടിയപ്പോള്‍ 451 വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അനുസ്മിതക്ക് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മിനി ഷാജിക്ക് 34 വോട്ടുകള്‍ നേടാനെ ആയൊള്ളൂ. ഇതോടെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണത്തിന് അവസാനമായി. പതിനഞ്ച് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എട്ട് സീറ്റുകള്‍ നേടിയാണ് ഇടത് മുന്നണി ഒരു സീറ്റ് വിത്യാസത്തില്‍ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കുന്നത്.

Share this post: