Flash news
എടവണ്ണയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു

29/03/2019

മലപ്പുറം: എടവണ്ണ മുണ്ടേങ്ങരയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശികളായ ഇരിമാടത്ത് മഹ്‌റൂഫ് (30), യാസ് മോൾ (35 ) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മരണപ്പെട്ടവർ സഹോദരങ്ങളാണ്.

രാവിലെ പത്തിന് എടവണ്ണ ഒതായി റോഡിൽ മുണ്ടേങ്ങര മാലക്കാട് വളവിൽ വെച്ചാണ് അപകടം നടന്നത്. ചാത്തല്ലൂർ നിന്നും എടവണ്ണയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എടവണ്ണയിൽ നിന്നും അരീക്കോടേക്ക് ജീപ്പുമാണ് കൂട്ടിയിടിച്ചത്

Share this post: