Flash news
കുറ്റിപ്പുറത്ത് കണ്ടെത്തിയ ബോംബുകള്‍ ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നിര്‍മ്മിച്ചത്

07/01/2018
മലപ്പുറം: കുറ്റിപ്പുറം പാലത്തിനടുത്ത് ഭാരതപ്പുഴയില്‍നിന്ന് കണ്ടെടുത്ത കുഴിബോംബുകള്‍ പടിഞ്ഞാറ്റുംമുറിയിലെ എ.ആര്‍. ക്യാമ്പില്‍ ദേശീയ സുരക്ഷാസേന (എന്‍.എസ്.ജി.) പരിശോധിച്ചു. ബോംബുകള്‍ ഇന്ത്യന്‍ കരസേനയ്ക്കുവേണ്ടി മഹാരാഷ്ട്രയില്‍ നിര്‍മിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിദഗ്ദ്ധസംഘമെത്തും. കുഴിബോംബുകള്‍ക്ക് 20 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഡല്‍ഹിയില്‍ നിന്നെത്തുന്ന കരസേനയിലെ ബോംബ്വിദഗ്ദ്ധര്‍ എത്തി പരിശോധിച്ചതിനുശേഷമേ ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികളാരംഭിക്കൂവെന്നാണറിയുന്നത്. ഒരു എന്‍.എസ്.ജി. കമാന്‍ഡന്റടക്കം ആറുപേരാണ് ശനിയാഴ്ച രാവിലെ കുറ്റിപ്പുറത്ത് പരിശോധനയ്ക്കെത്തിയത്. കാലപ്പഴക്കമുണ്ടെങ്കിലും ബോംബിന്റെ പ്രഹരശേഷിയെക്കുറിച്ച് അനുമാനങ്ങളാണുള്ളത്. ബോംബ് പൊട്ടിക്കുന്നതിനുവേണ്ട ഡിറ്റനേറ്റര്‍ കണ്ടെത്തിയിട്ടില്ല. 200 മീറ്റര്‍വരെ പ്രഹരശേഷിയുള്ള ഈ ബോംബുകള്‍ ടി.എന്‍.ടി. രാസമിശ്രിതം ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് അറിയുന്നത്. കരസേനാസംഘം എത്തുന്നതുവരെ ബോംബുകള്‍ എ.ആര്‍. ക്യാമ്പിലെ മൈതാനത്ത് അഞ്ചടിയോളം കുഴിയെടുത്ത് മണ്ണുനിറച്ച ചാക്കുകള്‍ക്കിടയില്‍ സൂക്ഷിക്കും. ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണംനടത്തുന്ന ഇന്ത്യയിലെ വിദഗ്ദ്ധ ഏജന്‍സികളും എന്‍.എസ്.ജി, എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്വേഷണത്തില്‍

Share this post: