Flash news
കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം;നാണംകെട്ട് പി.കെ ഫിറോസും ലീഗും

06/09/2019
മലപ്പുറം:മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി കെ ഫിറോസ് നല്‍കിയ പരാതി ഗവര്‍ണറും തള്ളിയതോടെ കനത്ത തിരിച്ചടിയാണ് യൂത്ത് ലീഗ് സെക്രട്ടറി പി.കെ ഫിറോസിനും ലീഗിനും കിട്ടിയിരിക്കുന്നത്. വലിയ രാഷ്ട്രീയ വിവാദമാക്കിയ സംഭവം ഒന്നുമല്ലാതായി മാറിയതിന്റെ അവസാന ഉദാഹരണമായി ഗവർണറുടെ പ്രഖ്യാപനം. നേരെത്തെ പി കെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി പറയാനിരിക്കെ സ്വയം പിന്‍വലിച്ചിരുന്നു.

കേസ് കൊടുക്കലും പിന്‍വലിക്കലും തമാശക്കളിയല്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി പ്രസ്തുത കേസ് തള്ളിയത്. മന്ത്രിക്കെതിരെ അന്വേഷണത്തിന് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനാണ് കേസ് പിന്‍വലിക്കുന്നത് എന്ന് ഫിറോസ് പറഞ്ഞിരുന്നു.

ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് മന്ത്രി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. പ്രസ്തുത പരാതിയാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വിധിന്യായം തന്നെ പുറപ്പെടുവിച്ച് തള്ളിയത്.

Share this post: