Flash news
കേരള കോണ്‍ഗ്രസ് മഹാസമ്മേളനത്തിന് തുടക്കമായി; മുന്നണി പ്രവേശം ചര്‍ച്ചയാകും
14/12/2017
കേരള കോണ്‍ഗ്രസ് എമ്മിന്റെ മഹാസമ്മേളനത്തിന് തുടക്കമായി. കെ എം മാണി പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്. മുന്നണി പ്രവേശ തീരുമാനം ഉണ്ടാകില്ലെങ്കിലും തങ്ങളുടെ അജണ്ട അംഗീകരിക്കുന്നവരുമായി അടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് കെ എം മാണി പറഞ്ഞു. 16 നാണ് പ്രതിനിധി സമ്മേളനം നടക്കുക. മുന്നണി പ്രവേശം സംബന്ധിച്ച കേരള കോണ്‍ഗ്രസിനുള്ളില്‍ രണ്ട് സ്വരങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് മഹാസമ്മേളനം നടക്കുന്നത്. ചരല്‍കുന്ന സമ്മേളനത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനിച്ച പാര്‍ട്ടി, ശക്തി തെളിയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സമ്മേളനം നടത്തുന്നത്.
വൈകുന്നേരം അഞ്ചരയോടെ പൊതുസമ്മേളന നഗരിയില്‍ കെഎം മാണി പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്. യുഡിഎഫ് അനുകൂല നിലപാട് ജോസഫ് വിഭാഗം സ്വീകരിച്ചിരിക്കുന്നത് വലിയ പ്രതിസന്ധി പാര്‍ട്ടിക്കുളളില്‍  ഉണ്ടാക്കിയിട്ടുണ്ട്. ആയതിനാല്‍ വിശദമായ ചര്‍ച്ച പ്രതിനിധി സമ്മേളനത്തില്‍ ഉണ്ടാകും. എന്നാല്‍ മുന്നണി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകില്ല. കേരള കോണ്‍ഗ്രസിന്റെ അജണ്ട അംഗീകരികുന്നവരുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് കെഎം മാണി വക്തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന മഹസമ്മേളനത്തിലും പ്രകടനത്തിലും ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത് . 16നാണ് പ്രതിനിധി സമ്മേളനം നടക്കുക.
Share this post: