Flash news
കൊണ്ടോട്ടി സ്വദേശി കടത്തിയ ഒരു കിലോ സ്വർണ്ണം പിടികൂടി

29/03/2019

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശിയിൽ നിന്ന് ഒരു കിലോയിലധികം സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. കൊണ്ടോട്ടി സ്വദേശി ഹബീബ് റഹ്മാനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

അരയിലും മലദ്വാരത്തിലും ഒളിപ്പിച്ച നിലയിൽ 1090 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. വിമാനത്താവളത്തിന് പുറത്ത് ഇയാളെ കാത്ത് നിന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലിയെയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.

Share this post: