Flash news
ചാലിയാറിലെ വെള്ളം കുളിക്കാനോ കുടിക്കാനോ ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ ആശങ്കയോടെ ജനങ്ങൾ

05/03/2018

അരീക്കോട്: ചാലിയാർ പുഴയിലെ വെള്ളം ഉപയോഗിക്കരുതെന്ന മുന്നറീപ്പുമായി ശാസ്ത്രജ്ഞർ, ബ്ലൂ ഗ്രീൻ ആൽഗ പുഴയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിൽ മുന്നറീപ്പ്. ശാസ്ത്രജ്ഞർ ഇന്ന് രാവിലെ ചാലിയാറിൽ പരിശോധന നടത്തിയിരുന്നു. ചാലിയാറിലെ വെള്ളം താൽക്കാലികമായി കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്നാണ് സിഡബ്ല്യൂ ആർ ഡിഎം ശാസ്ത്രജ് ശാസ്ത്രജ്ഞർ പറയുന്നത്.
വെള്ളത്തിന്റെ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട് പുഴയിൽ കുളിച്ചാൽ  ചൊറിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ടന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

അരീക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി പുഴയിൽ പച്ച നിറത്തിലുള്ള പൂപ്പലും ഓയിലും കലർന്നത് പോലുള്ള കട്ടിയുള്ള ദ്രാവകം വെള്ളത്തിന് മുകളിലായി കാണപ്പെട്ടത്. ടൗണിനോട് ചേർന്ന ഭാഗത്തെ വൈ എം ബി കടവിലാണ് ആദ്യം പച്ച നിറം കണ്ടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പുഴയിൽ വ്യാപകമായ രീതിയിൽ കാണുകയായിരുന്നു.

ഇതോടെ നാട്ടുകാർ വലിയ ആശങ്കയിലാണ്. വെള്ളത്തിൽ നൈട്രേറ്റ് ഉം ഫോസ്ഫേറ്റ് ഉം വർധിക്കുമ്പോഴുണ്ടാവുന്ന ഈ പ്രതിഭാസം കൂടുതലായാൽ ജലത്തിൽ ഓക്സിജന്റ അളവ് കുറയുകയും അത് മത്സ്യങ്ങൾ ചത്ത് പോവുന്നതിനും കാരണമാവും. വലിയ രീതിയിൽ മത്സ്യസമ്പത്തുള്ള പുഴയാണ് ചാലിയാർ. എൻ.സി.ഡി.സി അധികൃതരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

മഞ്ചേരി നഗരസഭയിലേക്കും കോഴിക്കോട് നഗരസഭയിലേക്കും ഉൾപ്പെടെയുള്ള നിരവധി കുടിവെള്ള പദ്ധതികളാണ് ചാലിയാർ പുഴയിൽ സ്ഥിതി ചെയ്യുന്നത്.

Share this post: