Exclusive News
ചെമ്മാട് കോൺഗ്രസ് നേതാവിന് നേരെ ലീഗ് അക്രമം; സംഭവം എൽഡിഎഫ് സ്ഥാനാർത്ഥി വീട് സന്ദർശിച്ചതിന്റെ പേരിൽ

12/03/2019

തിരൂരങ്ങാടി: കോൺഗ്രസ് ജില്ലാ നേതാവും തിരുരങ്ങാടി മണ്ഡലം യുഡിഎഫ് ചെയർമാനുമായ എം എൻ കുഞ്ഞിമുഹമ്മദ്‌ ഹാജിക്ക് നേരെ ലീഗ് പ്രവർത്തകരുടെ അക്രമണം. ചെമ്മാട് അങ്ങാടിയോട് ചേർന്ന് കോഴിക്കോട് റോഡിലുള്ള കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീടിന് സമീപത്ത് അദ്ധേഹത്തിന്റെ കാറ് തടഞ്ഞ് നിർത്തിയാണ് ലീഗ് പ്രവർത്തകരുടെ അക്രമണം. പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി പി.വി അൻവർ കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട് സന്ദർശിച്ചു എന്നത് കുറ്റമായി ആരോപിച്ചാണ് സംഭവം നടന്നത്. ടൗൺ യൂത്ത് ലീഗ് സെക്രട്ടറി അനസ് കരിമ്പനക്കൽ, യഹിയ പാങ്ങാടൻ, ഷംസു ചോലക്കൽ, അലി വട്ടത്തൊടിക, എംഎസ്എഫ് മണ്ഡലം നേതാവ് ജാസിം പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് കാറ് തടഞ്ഞ് നിർത്തി അക്രമണം നടത്തിയത്. അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

Share this post: