Exclusive News
തിരൂരിൽ ബ്ലോക്ക് ഭരണം പിടിച്ച് എൽഡിഎഫ്

15/02/2019

തിരൂർ: ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം എൽ.ഡി.എഫ് നേടി. 12-ാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സി ഒ ബാബുരാജ് 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഏഴ് വീതം അംഗങ്ങളായിരുന്നു എൽഡിഎഫിനും യുഡിഎഫിനും ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായിരുന്നത്, ബാബുരാജിന്റെ വിജയത്തോടെ ഇത് എട്ടായി. ഇതോടെ ഭരണം എൽഡിഎഫിന് ലഭിക്കും.

പുറത്തൂരിൽ നിന്നുള്ള യുഡിഎഫ് അംഗത്തിന്റെ മരണത്തോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിന് വേണ്ടി സി പുരുഷോത്തമനും ബിജെപി സ്ഥാനാർത്ഥിയായി വി.കെ സുഭാഷും മത്സര രംഗത്തുണ്ടായിരുന്നു. ആകെയുള്ള 13,027വോട്ടർമാരിൽ 10,030 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. 76.99 ആണ് വോട്ടിങ്ങ് ശതമാനം

Share this post: