Flash news
തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് 15ലേക്ക് മാറ്റി

11/01/2018
ദില്ലി: കായല്‍ കൈയറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രിം കോടതി ജനുവരി 15 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച് തോമസ് ചാണ്ടി നല്‍കിയ കത്ത് പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, എഎം സാപ്രെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിവെച്ചത്. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്..

Share this post: