Cinema
നിലമ്പൂര്‍ പാട്ടുത്സവത്തില്‍ ഇന്ന് ചിരിയുടെ പൂരം ഒരുക്കി ഹരീഷ് കണാരനും സംഘവും

08/01/2018
നിലമ്പൂര്‍; നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന മെഗാ സ്‌റ്റേജ് ഷോ പരിപാടികള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാവും. കെ.എന്‍.ജി റോഡിനോട് ചേര്‍ന്ന് കോടതിപ്പടിയില്‍ പ്രത്യേകം സജ്ജമാക്കിയ ഫെസ്റ്റിവല്‍ നഗരിയില്‍ ഇന്ന് മുതല്‍ 11 വരെയാണ് സ്‌റ്റേജ് ഷോ അങ്ങേറുക. രാത്രി എട്ട് മണിക്ക് സാംസ്‌ക്കാരിക സമ്മേളനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന കോമഡി കമ്പനി അരങ്ങേറും. ഒന്‍പതിന് ഗായിക മഞ്ജരിയുടെ നേതൃത്വത്തില്‍ മ്യൂസിക്ക് ബാന്‍ഡ്, പത്തിന് എം.ജി ശ്രീകുമാറിന്റെ ‘ശ്രീരാഗം’ ഗാനമേള പതിനൊന്നിന് കണ്ണൂര്‍ ഷെരീഫും രഹനയും അവതരിപ്പിക്കുന്ന ‘പതിനാലാം രാവ്’ എന്നിവ അരങ്ങേറും. പാട്ടുത്സവത്തിന്റെ ഭാഗമായി ആരംഭിച്ച കാര്‍ണിവല്‍ 22 വരെ കോടതിപ്പടിയില്‍ നടക്കും.

Share this post: