Flash news
പോലീസ് ഫുട്ബോൾ;കേരളത്തിന് തോൽവി

05/02/2019

മലപ്പുറം: ബി.എൻ മല്ലിക്ക് ദേശീയ പോലീസ് ഫുട്ബോളിൽ സെമി ഫൈനലിൽ കേരളത്തിന് തോൽവി.
സിആർപിഎഫുമായുള്ള രണ്ടാം സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിആർപിഎഫ് കേരളത്തെ തോൽപ്പിച്ചത്. കളിയുടെ ആദ്യ പകുതിയിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ ഐ.എം വിജയനെയടക്കം കളത്തിലിറക്കി കേരളം മികച്ച മുന്നേറ്റം നടത്തിയെങ്കിലും കേരളത്തിന് ലക്ഷ്യം കാണാനായില്ല.

Share this post: