Top Stories
മലപ്പുറം ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
May 02, 2021

02/05/2021
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ചാലിയാർ, ചോക്കാട് ,വള്ളിക്കുന്ന്, തുവ്വൂർ
‍ എന്നിവിടങ്ങളിൽ ഇന്ന് രാത്രി 9 മണി മുതലാണ് നിരോധനാജ്ഞ
ഇവിടങ്ങളിൽ
സിനിമാശാലകള്‍/ സിനിമാകോംപ്ലക്‌സുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറണ്ടുകള്‍, മറ്റ് കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം 8.00 മണി വരെയും അവയുടെ പാര്‍സല്‍ സ്രവ്വീസുകള്‍ 9.00 മണി വരെയും ആയിരിക്കും.

ടൂര്‍ണ്ണമെന്റുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് ക്ലബ്, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍, എല്ലാവിധ ഇന്‍ഡോര്‍/ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തങ്ങള്‍ നിരോധിച്ചിട്ടുണ്ട്

ചന്തകള്‍, ബസ്സ്റ്റാന്റ്, പൊതുഗതാഗതം, ഓഫീസുകള്‍, ജോലിസ്ഥലങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്‌മെന്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് വാണിജ്യസ്ഥാപനങ്ങള്‍, എന്നിവയ്ക്ക് നിലവിലെ കോവിഡ്, ‘ബ്രേക്ക് ദ ചെയിന്‍’ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

Share this post: