Top Stories
മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
April 23, 2021

23/04/21
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജില്ലയിലെ 16 ഗ്രാമ പഞ്ചായത്തുകളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതമല്ലൂർ, ചേലമ്പ്ര, വാഴയൂർ, തിരുന്നാവായ,പോത്തുകല്ല് ഒതുക്കുങ്ങൽ, തനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപറ്റ വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി ഒമ്പത് മണി മുതൽ ഈ മാസം മുപ്പത് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ന് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ച 16 പഞ്ചായത്തുകളിൽ കഴിഞ്ഞ 4 ദിവസം കൊണ്ട് മാത്രം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ

നന്നംമുക്ക് – 112
മുതമല്ലൂർ – 66
ചേലമ്പ്ര. -79
വാഴയൂർ -91
തിരുന്നാവായ -73
പോത്തുകല്ല് -55
ഒതുക്കുങ്ങൽ -54
താനാളൂർ – 116
നന്നമ്പ്ര -102
ഊരകം -53
വണ്ടൂർ -177
പുൽപറ്റ- 102
വെളിയംങ്കോട് -79
ആലങ്കോട് – 127
വെട്ടം -55
പെരുവള്ളൂർ -73

Share this post: