Top Stories
മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങൾക്ക് നിയന്ത്രണം 5 പേരിൽ കൂടരുത്
April 23, 2021

23/04/2021
മലപ്പുറം: കോവിഡ് കൂടുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ജില്ലാ ഭരണകൂടം. മത,ആരാധനാലയങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ഒരുമിച്ച് കൂടരുത് എന്ന് ജില്ലാ കളക്ടർ ഉത്തരവ് നൽകി. ഇന്ന് 5 മണി മുതൽ നിയന്ത്രണം നിലവിൽ വരും.

പ്രാർത്ഥനകൾ എല്ലാം സ്വന്തം വീടുകളിൽ തന്നെ നിർവഹിക്കണം എന്നും ബന്ധുവീടുകളിലെ ഒത്തുചേരലുകൾ പോലും ഒഴിവാക്കുന്നതാണ് ഉചിതം എന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ജില്ലയിലെ രോഗവ്യാപനം ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോൾ.

Share this post: