Exclusive News
മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് സമസ്ത യോഗത്തില്‍ രൂക്ഷ വിമര്‍ശനം

11/01/2018
കോഴിക്കോട്: പാണക്കാട് കുടുംബാംഗങ്ങള്‍ക്ക് സമസ്ത ഉന്നതാധികാര സമിതിയില്‍ രൂക്ഷ വിമര്‍ശനം. കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ സമസ്തയുടെ എതിര്‍പ്പ് അവഗണിച്ച് പങ്കെടുത്തതിനെതിരെയാണ് കോഴിക്കോട് ചേര്‍ന്ന മുശവ്വറ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി തങ്ങള്‍, യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങള്‍ തുടങ്ങിയവരാണ് സമസ്തയുടെ വിലക്ക് മറികടന്ന് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇരുവരും പാണക്കാട് കുടുംബാഗംങ്ങളായതിനാല്‍ തത്കാലം നടപടിയില്ലെന്നും, എതിര്‍പ്പ് അവഗണിച്ച് ഇത്തരം നടപടി തുടര്‍ന്നാല്‍ സമസ്തയിലെ സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം, മുജാഹിദ് നേതൃത്വത്തിന് കൂരിയാട് നടക്കുന്ന ആദര്‍ശസമ്മേളനത്തില്‍ മറുപടി നല്‍കാനും യോഗം തീരുമാനിച്ചു.

Share this post: