Flash news
രാമപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

09/04/2019

മലപ്പുറം: രാമപുരം പനങ്ങാങ്ങരയിൽ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ  തൽക്ഷണം മരിക്കുകയായിരുന്നു. മറ്റ് മൂന്ന് പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അരക്കുപറമ്പ് സ്വദേശി ഹംസപ്പ, മകൻ 8 വയസുള്ള ബാദുഷ എന്നിവരാണ് മരിച്ചത്. ഹംസകുട്ടിയുടെ ഭാര്യ റൈന, മക്കളായ ഹർഷാന, ഇഷാന എന്നിവരെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ 2 പേരുടെ നില ഗുരുതരം ആണെന്നാണ് വിവരം. ലോറിയെ മറികടക്കാൻ ഉള്ള ശ്രമത്തിനിടെ ആണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം.

 

Share this post: