Flash news
വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീൽ പാണ്ടിക്കാട് സ്വദേശിയുടെ സഹോദരൻ

07/03/2019

വയനാട്: വൈത്തിരി ലക്കിടിക്കു സമീപം ഉപവന്‍ റിസോര്‍ട്ടില്‍ ഇന്നലെ മാവോയിസ്റ്റ് – പൊലിസ് ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ടത് തന്റെ സഹോദരന്‍ ജലീലിനെയാണെന്നും പൊലിസിന്റെ നടപടിയില്‍ സംശയങ്ങളുണ്ടെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.പി റഷീദ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി.പി റഷീദ് ഇക്കാര്യം പറഞ്ഞത്. കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള ജലീലിന്റെ മൃതദേഹത്തിന്റെ റഷീദ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ …സംഭവത്തിൽ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും റഷീദ് പറഞ്ഞു. മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ക്കു വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this post: