Flash news
വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

10/03/2019

പതിനേഴാം ലോക്സഭാതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായി നടത്തും. ഒന്നാംഘട്ടം ഏപ്രിൽ 11ന് നടക്കും. കേരളത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്. മെയ് 23 ന് വോട്ടെണ്ണും

ദില്ലിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചത്. ജൂൺ മൂന്നിന് നിലവിലെ ലോകാസഭയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമേ ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതിയും കമ്മീഷൻ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം നടന്നതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വന്നിട്ടുണ്ട്.

 

Share this post: