Flash news
സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത; ജാഗ്രതാനിർദേശം

04/05/2018

കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത ഇടിമിന്നലിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സമാന സാഹചര്യം ബുധനാഴ്ചവരെ നീണ്ടുനിന്നേക്കാം. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ഇടിമിന്നലുണ്ടാവുമെന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി.

4, 5, 8 തിയതികളില്‍ ഇടിമിന്നലിനും കാറ്റിനും മഴക്കും കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളില്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളം, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിപ്പ്. ഇടിമിന്നലും കാറ്റുമുണ്ടാകുമെന്നതിനാല്‍ ജാഗ്രത ആവശ്യമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഈ സീസണില്‍ ഇടിമിന്നലും മഴയും സാധാരണമാണെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Share this post: