Flash news
സ്വതന്ത്ര സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി, പൊന്നാനിയിൽ പി.വി അൻവറിന് “കത്രിക”

08/04/2019

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. വാശിയേറിയ മത്സരം നടക്കുന്ന പൊന്നാനിയിലെ ഇടതു സ്ഥാനാർഥി പി.വി അൻവറിന് കത്രികയാണ് ലഭിച്ച ചിഹ്നം. എസ് ഡി പി ഐ സ്ഥാനാർഥി കെ.സി നസീറിന് ഓട്ടോറിക്ഷയാണ് ചിഹ്നം, പിഡിപിയുടെ പൂന്തറ സിറാജ് “കുടം” അടയാളത്തിൽ മത്സരിക്കും. എൽഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന്റെ അപരൻ അൻവറിന് കപ്പും സോസറുമാണ് ചിഹ്നം, ഇ.ടിയുടെ അപരന് ജനാലയും ചിഹ്നമനുവദിച്ചിട്ടുണ്ട്.

മലപ്പുറം കലക്ട്രേറ്റിൽ വരണാധികാരിയും
ജില്ലാ കലക്ടറുമായ അമിത് മീണയുടെ സാന്നിധ്യത്തിൽ ചേർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

Share this post: