Flash news
ഹ്യൂമേട്ടന്റെ കരുത്തില്‍ ബ്ലാസ്റ്റേഴസിന് തകര്‍പ്പന്‍ ജയം

10/01/2018
ഡല്‍ഹി: ഐ.എസ്.എല്ലില്‍ ദല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊമ്പന്‍മാര്‍ ജയിച്ചത്. പരിശീലകനായി തിരിച്ചുവന്ന ഡേവിഡ് ജെയിംസിനു കീഴില്‍ ബ്ലാസ്‌റ്റേഴ്‌സും ഹ്യൂമും മികച്ച പ്രകടനത്തോടെ ലീഗില്‍ മഞ്ഞപ്പടയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി. 11ാം മിനിറ്റിലെ ഗോളിന് ശേഷം 78ാം മിനിറ്റിലും 83ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു. ഐ.എസ്.എല്‍ കരിയറില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണിത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ ദല്‍ഹി പ്രീതം കോട്ടാലിലൂടെ സമനില ഗോള്‍ നേടി. 44ാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ ഹെഡ് ചെയാതണ് പ്രീതം ദല്‍ഹിയെ ഒപ്പമെത്തിച്ചത്.

Share this post: