Top Stories
അപകടത്തില്‍പ്പെട്ട മെര്‍ച്ചന്റ്‌വെസ്സല്‍ എഞ്ചീനീയറെ ഇന്ത്യന്‍ കോസ്റ്റ്‌ഗാര്‍ഡ്‌ രക്ഷപ്പെടുത്തി
April 07, 2016

vessel-engineer07, April 2016
തിരുവനന്തപുരം : കപ്പലിനകത്ത്‌ അപകടത്തില്‍പ്പെട്ട മെര്‍ച്ചന്റ്‌വെസ്സല്‍ എഞ്ചീനീയറെ ഇന്ത്യന്‍ കോസ്റ്റ്‌ഗാര്‍ഡ്‌ രക്ഷപ്പെടുത്തി. മുംബെതീരത്തിന്‌ വടക്കുപടിഞ്ഞാറായി ഏകദേശം 40 കിലോമീറ്റര്‍ അകലെഷിപ്പിംഗ്‌കോര്‍പ്പറേഷന്‍ ഓഫ്‌ഇന്ത്യയുടെഎം.വിഗോവ കപ്പലിലാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. മാരിടൈംറെസ്‌ക്യൂകോര്‍ഡിനേഷന്‍ സെന്ററിന്‌ ഏപ്രില്‍ 6ന്‌ വൈകീട്ട്‌ 7.20 -ാടെ കപ്പിത്താനില്‍നിന്നും ലഭിച്ച ടെലിഫോണ്‍ സന്ദേശത്തെത്തുടര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ചെവിയില്‍നിന്ന്‌ രക്തസ്രാവമുണ്ടായും കയ്യില്‍ പൊള്ളലേറ്റും കപ്പലിലെ പാചകപ്പുരക്കകത്ത്‌ അകപ്പെട്ട എഞ്ചിനീയര്‍ ബിനോദ്‌കുമാറിനെയാണ്‌ (24) കോസ്റ്റ്‌ഗാര്‍ഡ്‌ രക്ഷിച്ചത്‌. ഉടനടിവൈദ്യചികിത്സ നല്‍കിയ ശേഷംഇദ്ദേഹത്തെ ഏപ്രില്‍ 7ന്‌ ഉച്ചക്ക്‌ 12 മണിയോടെമുംബെ തുറമുഖത്തെത്തിച്ചു. ഇപ്പോള്‍തുടര്‍ചികിത്സക്കായി മറൈന്‍ ലൈന്‍സിലുള്ള ഷാ ക്ലിനികില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ഇന്ത്യന്‍ കോസ്‌റ്റ്‌ഗാര്‍ഡ്‌ അധികൃതര്‍ അറിയിച്ചു.

Share this post: