Top Stories
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും എല്ലാവിധ സഹായവും നല്‍കും: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
April 10, 2016

10,April 2016
തിരുവനന്തപുരം : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ മരണ മടഞ്ഞവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സസഹായവും, സമാശ്വാസവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതിനായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ഒരു ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അഞ്ച് കെ.എസ്.ആര്‍.റ്റി.സി ബസ്സുകള്‍ അപകട സ്ഥലത്ത് നിയോഗിച്ചു. ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബസുകളുടെ സേവനം തുടര്‍ന്നും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Share this post: