Top Stories
അയ്യങ്കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു
July 13, 2016

13-July-2016
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവന്തപുരം കേന്ദ്രത്തിലാരംഭിക്കുന്ന അയ്യങ്കാളി കേരള പഠന കേന്ദ്രവും, അയ്യന്‍കാളി ചെയറും തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി തവര്‍ ചന്ദ് ഗെഹ്‌ലോട്ട് ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഒബിസി, എസി സി /എസ് ടി, വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ജി ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ഒ രാജഗോപാല്‍ എം എല്‍ എ, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരളയുടെ രജിസ്ട്രാര്‍ പ്രൊഫ. കെ പി സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this post: