Top Stories
കേരള സര്‍ക്കിള്‍ ടാക്‌ അദാലത്ത്‌
March 10, 2016

മാര്‍ച്ച്‌ 9, 2016
തിരുവനന്തപുരം : കേരള പോസ്റ്റല്‍സര്‍ക്കിളിന്റെ85-ാമത്‌ ടാക്‌അദാലത്ത്‌അടുത്തമാസം 12 ന്‌ (ഏപ്രില്‍ 12) ഉച്ചക്ക്‌ മൂന്നുമണിക്ക്‌തിരുവനന്തപുരംചീഫ്‌ പോസ്റ്റ്‌മാസ്റ്റര്‍ ജനറലിന്റെഓഫീസില്‍വെച്ച്‌ നടക്കും.

കൗണ്ടര്‍സര്‍വ്വീസ്‌, സേവിങ്‌സ്‌ ബാങ്ക്‌, മണിഓര്‍ഡര്‍എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പരാതികള്‍ “ശ്രീ.എംസലീംകുമാര്‍, അസിസ്റ്റന്റ്‌ഡയറക്ടര്‍ (കസ്റ്റമര്‍സര്‍വ്വീസ്‌), ഓഫീസ്‌ഓഫ്‌ ദ ചീഫ്‌ പോസ്റ്റ്‌മാസ്റ്റര്‍ ജനറല്‍, കേരളസര്‍ക്കിള്‍, തിരുവനന്തപുരം-695033” എന്ന വിലാസത്തില്‍അയയ്‌ക്കണം. അവസാന തീയതിമാര്‍ച്ച്‌ 31.

പരാതികള്‍ അയയ്‌ക്കുന്ന കവറിനു പുറത്ത്‌ “സര്‍ക്കിള്‍ടാക്‌അദാലത്ത്‌” എന്ന്‌രേഖപ്പെടുത്തണം. മുമ്പ്‌ഏതെങ്കിലുംഅദാലത്തുകളില്‍സമര്‍പ്പിച്ചിട്ടുള്ള പരാതികള്‍ പരിഗണിക്കുന്നതല്ല.

Share this post: