Top Stories
ഗവര്‍ണര്‍ അനുശോചിച്ചു
April 11, 2016

10, April 2016
തിരുവനന്തപുരം : കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അതിയായ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളോട് ഗവര്‍ണര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റ് ചികിത്സയിലുളളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉത്സവവേളകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കേണ്ടതിന്റെ ദു:ഖകരമായ ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദുരന്തമെന്നും ഗവര്‍ണര്‍ അനുശോചന സമ്മേളനത്തില്‍ പറഞ്ഞു.

Share this post: