Top Stories
ഡല്‍ഹി പോലീസില്‍ താല്‍ക്കാലിക കോണ്‍സ്റ്റബിള്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു
September 20, 2016

19-Sep-2016
തിരുവനന്തപുരം : ഡല്‍ഹി പോലീസില്‍ താല്‍ക്കാലിക കോണ്‍സ്റ്റബിള്‍മാരുടെ നിയമനത്തിനായി സ്റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ (എസ്‌.എസ്‌.സി) അപേക്ഷ ക്ഷണിച്ചു. ശാരീരിക ക്ഷമതാ പരിശോധന, ശാരീരിക അളവെടുപ്പ്‌ എന്നിവ പാസ്സാകുന്നവരെ മാത്രമേ അടുത്ത വര്‍ഷം മാര്‍ച്ച്‌ 4 ന്‌ നടക്കുന്ന (04-03-2017) എഴുത്തു പരീക്ഷയ്‌ക്ക്‌ പരിഗണിക്കുകയുള്ളൂ. കമ്പ്യൂട്ടര്‍ അധിഷ്‌ഠിത എഴുത്തുപരീക്ഷ ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിലാവും നടത്തുക. 01-07-2016 ന്‌ 18 നും 21 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും 18 നും 25 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അംഗീകൃത ബോര്‍ഡ്‌ / സര്‍വ്വകലാശാലയില്‍ നിന്ന്‌ സീനിയര്‍ സെക്കന്ററി (10, +2) പാസ്സ്‌ ആയിരിക്കണം. ഡല്‍ഹി പോലീസില്‍ ബാന്‍ഡ്‌സ്‌മെന്‍, ബഗ്ലേര്‍സ്‌, മൗണ്ടഡ്‌ കോണ്‍സ്റ്റബിള്‍സ്‌, ഡ്രൈവര്‍മാര്‍, ഡിസ്‌പാച്ച്‌ ഡ്രൈവര്‍മാര്‍ എന്നീ തസ്‌തികകളില്‍ സേവനമനുഷ്‌ഠിക്കുന്നവര്‍ക്കും, ഡല്‍ഹി പോലീസില്‍ സേവനമനുഷ്‌ഠിക്കുന്നവരുടെ മകന്‍ / മകള്‍, ഡല്‍ഹി പോലീസിലെ മള്‍ട്ടി ടാസ്‌കിംഗ്‌ സ്റ്റാഫ്‌ എന്നിവര്‍ക്കും 11-ാം ക്ലാസ്‌ വിജയം വരെ വിദ്യാഭ്യാസ യോഗ്യത മതിയാവും. പുരുഷ അപേക്ഷാര്‍ത്ഥികള്‍ക്ക്‌ ലൈറ്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഉണ്ടായിരിക്കണം. ഓണ്‍ലൈനായി മാത്രമേ ഈ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാവൂ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക്‌ : http: //ssconline.nic.in Fkv.kn/Fkv.Sn/ വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക്‌ നിയമ പ്രകാരമുള്ള സംവരണാനുകൂല്യം ലഭിക്കുന്നതാണ്‌. വിശദ വിവരങ്ങള്‍ എസ്‌.എസ്‌.സി. കേരള കര്‍ണാടക മേഖലാ, വെബ്‌സൈറ്റായ www.ssckkr.kar.nic.in ലും www.ssc.nic.in ലും ലഭ്യമാണ്‌. ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍ 080-25502520, 9483862020 എംപ്ലോയ്‌മെന്റ്‌ ന്യൂസിന്റെ സെപ്‌റ്റംബര്‍ 10-16 ലക്കത്തില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്‌. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി 2016 ഒക്‌ടോബര്‍ 10.

Share this post: