28, May 2016
തോട്ടപ്പള്ളി സ്പിന്വേയോട് ചേര്‍ന്ന് പടിഞ്ഞാറുവശത്തുള്ള നടപ്പാതയുടെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് നിര്‍ദ്ദേശം നല്കി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനം ഇടിച്ച് തകര്‍ന്നുകിടക്കുന്ന ഈ നടപ്പാത പലതവണ ആവശ്യപ്പെട്ടിട്ടും നന്നാക്കിയിട്ടില്ല. ഇതോടൊപ്പം സ്ലാബുകള്‍ക്കിടയിലെ വിള്ളലുകളും വളര്‍ന്നു നില്ക്കുന്ന കാടുകളും വെട്ടിതെളിച്ച് കുട്ടികള്‍ക്കടക്കം സഞ്ചരിക്കുവാനും വഴി വിളക്കുകള്‍ കൃത്യമായി തെളിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പത്ര വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നിന്നും സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ വിഷയം പരിഹരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുവാനും നിര്‍ദ്ദേശിച്ചു.